Question:

ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി?

Aടീസ്സ

Bദിബാങ്

Cമാനസ്

Dസുബൻസിരി

Answer:

D. സുബൻസിരി

Explanation:

ബ്രഹ്മപുത്ര

  • ഉത്ഭവം - ചെമ-യുങ്-ദുങ് ഹിമാനി
  • ആകെ നീളം - 2900 കിലോമീറ്റർ
  • പതന സ്ഥാനം - ബംഗാൾ ഉൾക്കടൽ
  • ഒഴുകുന്ന രാജ്യങ്ങൾ - ഇന്ത്യ, ചൈന (ടിബറ്റ്), ബംഗ്ലാദേശ്

ബ്രഹ്മപുത്ര നദീതടം വ്യാപിച്ചിരിക്കുന്ന രാജ്യങ്ങൾ

  • ഇന്ത്യ
  • ചൈന (ടിബറ്റ്)
  • ബംഗ്ലാദേശ്
  • നേപ്പാൾ
  • ഭൂട്ടാൻ

ബ്രഹ്മപുത്രയുടെ പേരുകൾ

  • ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര് - സാങ്‌പോ 
  • ബ്രഹ്മപുത്രയുടെ ഉപരിപാതയുടെ ടിബറ്റൻ നാമം - യാർലംഗ് സാങ്‌പോ 
  • ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര് - ജമുന
  • സിയാങ് എന്ന പേരില്‍ അരുണാചല്‍ പ്രദേശില്‍ പ്രവേശിക്കുന്നു
  • ബ്രഹ്മപുത്രയുടെ പ്രാചീന നാമം - ലൗഹിത്യ
  • പുരുഷനാമമുള്ള, വടക്കു കിഴക്കേ ഇന്ത്യന്‍ നദി
  • ഗംഗയുമായി ചേര്‍ന്ന്‌ സുന്ദര്‍ബന്‍സ്‌ ഡെല്‍റ്റയ്ക്ക്‌ രൂപം നല്‍കുന്ന നദി
  • ഏകദേശം 2900 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രയുടെ 916 കിലോമീറ്റർ മാത്രമാണ് ഇന്ത്യയിലൂടെ ഒഴുകുന്നത്. 
  • അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
  • ബ്രഹ്മപുത്രയെയും മാനസരോവറിനെയും തമ്മിൽ വേർതിരിക്കുന്ന ചുരം - മറിയം ലാ ചുരം/മായും ലാ ചുരം
  • ഏറ്റവും കൂടുതല്‍ ഒഴുക്കുള്ള ഇന്ത്യന്‍ നദി 
  • ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി
  • ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി
  • ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി
  • "ഇന്ത്യയിലെ ചുവന്ന നദി"

ബ്രഹ്മപുത്രയുടെ പ്രധാനപ്പെട്ട പോഷകനദികൾ :

  • ദിബാങ്
  • കാമോങ്
  • ധനുശ്രീ
  • ടീസ്റ്റ (ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി)
  • മനാസ്
  • സുബൻസിരി (ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി)



Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി 
  2. 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു 
  3. ' സാങ്പോ ' എന്ന പേരിൽ അരുണാചൽ പ്രദേശിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു 
  4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്   

താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത്?

ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?

പ്രാചീനകാലത്ത് അശ്കിനി എന്ന പേരിലറിയപ്പെടുന്ന നദിയേതാണ്?

ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?