വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകാനുള്ള പരമാവധി സമയം ?
A45 ദിവസം
B14 ദിവസം
C30 ദിവസം
D60 ദിവസം
Answer:
C. 30 ദിവസം
Read Explanation:
വിവരാവകാശനിയമം അനുസരിച്ച് വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ആകുന്നു
അപേക്ഷക്ക് 10 രൂപ ഫീസ് ഉണ്ടെങ്കിലും,ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ഇത് ബാധകമല്ല
ഇത്തരത്തിൽഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം.
ജീവന്‍ അപകടപെടുത്തുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട പൊതു അധികാരി 48 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ നല്‍കണം.
അപേക്ഷ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേന അയയ്ക്കുകയോ തെറ്റായ പബ്ലിക് അതോറിറ്റിക്ക് അയയ്ക്കുകയോ ചെയ്താല്‍,സന്ദര്‍ഭത്തിനനുസരിച്ച് അഞ്ച് ദിവസം കൂടി 30 ദിവസം അല്ലെങ്കില്‍ 48 മണിക്കൂര്‍ കാലയളവിലേക്ക് അധികമായി ചേര്‍ക്കേണ്ടതാണ്.