Question:

മാൻഡാമസ് എന്ന റിട്ടിൻ്റെ അർത്ഥം ?

Aകൽപ്പന

Bഎന്ത് അധികാരം

Cനിരോധനം

Dശരീരം ഹാജരാക്കുക

Answer:

A. കൽപ്പന

Explanation:

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്. മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പന' എന്നാണ്. പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും .


Related Questions:

ചുവടെ കൊടുത്തവയിൽ ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1992, നവംബർ 16നു നടത്തിയ സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്തായിരുന്നു ?

ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം ?

2023 മെയിൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ മലയാളി ?

ചുവടെ കൊടുത്തവയിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ധർമങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക :

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ച കേസ് ഏതാണ് ?