Question:
ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം ?
A45 വയസ്സ്
B30 വയസ്സ്
C35 വയസ്സ്
D65 വയസ്സ്
Answer:
C. 35 വയസ്സ്
Explanation:
ഇന്ത്യക്ക് ഒരു രാഷ്ട്രപതിയുണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 52
രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 54
രാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്ന ആശയം കടമെടുത്തത് - അയർലന്റിൽ നിന്ന്
രാഷ്ട്രപതിയുടെ കാലാവധിയെ ക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 56
രാഷ്ട്രപതിയായി മത്സരിക്കാനുള്ള യോഗ്യതയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ- ആർട്ടിക്കിൾ 58
ഇന്ത്യൻ രാഷ്ട്രപതിയായി മത്സരിക്കുന്നതിനുള്ള യോഗ്യതകൾ
ഇന്ത്യൻ പൌരനായിരിക്കണം
35 വയസ്സ് പൂർത്തിയായിരിക്കണം
ലോക്സഭ അംഗമാകുന്നതിനുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം
ആദായം പറ്റുന്ന ഒരു പദവിയും കേന്ദ്ര സംസ്ഥാന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വഹിക്കാൻ പാടില്ല
പദവികളും മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായവും
രാഷ്ട്രപതി- 35
ഉപ രാഷ്ട്രപതി - 35
പ്രധാന മന്ത്രി - 25
ഗവർണർ - 35
മുഖ്യമന്ത്രി - 25
ലോക്സഭാംഗം - 25
രാജ്യസഭാംഗം - 30
എം . എൽ എ - 25
സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൌൺസിൽ അംഗം - 30
പഞ്ചായത്തംഗം - 21