റിയർവ്യൂ മിററായി ഉപയോഗിക്കുന്ന ദർപ്പണം ?
Aകോൺവെക്സ് ദർപ്പണം
Bകോൺകേവ് ദർപ്പണം
Cസമതല ദർപ്പണം
Dഇതൊന്നുമല്ല
Answer:
A. കോൺവെക്സ് ദർപ്പണം
Read Explanation:
- ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ
- ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ
- കോൺവെക്സ് ദർപ്പണം - പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണം
- ഉദാ : വാഹനങ്ങളിലെ റിയർവ്യൂ മിറർ ,സ്ട്രീറ്റ് ലൈറ്റുകളിലെ റിഫ്ളക്ടർ
- കോൺവെക്സ് ദർപ്പണത്തിന്റെ പ്രതിബിംബം - മിഥ്യയും നിവർന്നതും വസ്തുവിനേക്കാൾ ചെറുതും
- കോൺവെക്സ് ദർപ്പണത്തിൽ വസ്തുവിന്റെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബത്തിന്റെ സ്ഥാനം പോളിനും മുഖ്യഫോക്കസിനുമിടയിലായിരിക്കും
- കോൺവെക്സ് ദർപ്പണമുണ്ടാക്കുന്ന മിഥ്യാ പ്രതിബിംബം വസ്തുവിനെ അപേക്ഷിച്ച് ചെറുതായിരിക്കും
- റോഡിലെ വളവുകളിൽ സ്ഥാപിച്ചിരിക്കുന്ന ദർപ്പണം - കോൺവെക്സ് ദർപ്പണം