Question:
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആപ്തവാക്യമെന്ത് ?
Aസേവ് കേരള
Bസുരക്ഷായാനം
Cസുരക്ഷിത കേരളം
Dനവകേരളം
Answer:
B. സുരക്ഷായാനം
Explanation:
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
- ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസി
- 2007-ലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നത് .
- മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.
- ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയും ഇതിന് കീഴിൽ പ്രവർത്തിക്കുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ :
- സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
- പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
- വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക.
- പ്രകൃതി ദുരന്തങ്ങൾ, മനുഷ്യജന്യ അപകടങ്ങൾ, മാരകമായ പകർച്ചവ്യാധികൾ എന്നിങ്ങനെ ദുരന്തങ്ങളെ വർഗീകരിച്ച് ഇവയുടെ ആഘാതം കുറയ്ക്കുക
- ജീവനഷ്ടവും സാമ്പത്തികനഷ്ടവും ലഘൂകരിക്കുക,
- ദുരന്തത്തിനിരയാകുന്നവർക്ക് സഹായമെത്തിക്കുക
- പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക