Question:

പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?

Aകേരളാ ലളിത കലാ അക്കാദമി

Bകേരള കലാമണ്ഡലം

Cകേരളാ ഫോക്ലോർ അക്കാദമി

Dകേരളാ പീപ്പിൾസ് ആർട്സ് ക്ലബ്ബ്

Answer:

B. കേരള കലാമണ്ഡലം

Explanation:

കേരള കലാമണ്ഡലം

  • കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ - തൃശ്ശൂരിൽ ഭാരതപ്പുഴയുടെ തീരത്ത് വള്ളത്തോള്‍ നഗറിൽ (ചെറുതുരുത്തി)
  • കേരള കലാമണ്ഡലം സ്ഥാപിച്ച വ്യക്തികള്‍ - വള്ളത്തോള്‍ നാരായണമേനോന്‍, മണക്കുളം മുകുന്ദരാജ
  • കേരള കലാമണ്ഡലം സ്ഥാപക സെക്രട്ടറി - മണക്കുളം മുകുന്ദരാജ (1930-1940)
  • കേരളാ കലാമണ്ഡലം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത വര്‍ഷം- 1927
  • കലാമണ്ഡലം ഒദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌ എന്ന്‌ - 1930 നവംബര്‍ 9
  • കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം - ചെറുതുരുത്തി
  • കേരള സര്‍ക്കാര്‍ കലാമണ്ഡലത്തിന്‌ അക്കാദമി ഓഫ്‌ ആര്‍ട്സ്‌ എന്ന അംഗീകാരം നല്‍കിയ വര്‍ഷം -1957
  • കേരള കലാമണ്ഡലത്തിന്റെ ഭരണം കേരള സർക്കാർ ഏറ്റെടുത്ത വർഷം -1957

  • കലാമണ്ഡലത്തിന്‌ കല്പിത സര്‍വകലാശാല പദവി ലഭിച്ച വര്‍ഷം - 2007
  • കലാമണ്ഡലത്തിന്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ A കാറ്റഗറി പദവി നല്‍കിയ വര്‍ഷം 2010
  • വിവിധ കലകളെപറ്റി പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാക്കുന്നതിനായി 'ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി' നടത്തുന്ന സ്ഥാപനം.

Related Questions:

സ്കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത് എവിടെ ?

' ചോള മണ്ഡലം കലാഗ്രാമം ' സ്ഥാപിച്ചത് ആരാണ് ?

കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന്റെ ചെയർമാനായി നിയമിതനായത് ?

കേരളം കലാമണ്ഡലത്തിന് കല്പ്പിത സർവ്വകലാശാല പദവി ലഭിച്ച വർഷം ഏത് ?

കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യന്നത് എവിടെയാണ് ?