App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏത് പേരിലറിയപ്പെടുന്നു ?

Aമുതലാളിത്തം

Bസോഷ്യലിസം

Cമിശ്രസമ്പദ് വ്യവസ്ഥ

Dഉട്ടോപ്യൻ സമ്പദ് വ്യവസ്ഥ

Answer:

C. മിശ്രസമ്പദ് വ്യവസ്ഥ

Read Explanation:

സമ്പത്ത് വ്യവസ്ഥ


  • രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ 3 ആയി തരംതിരിക്കാം
    1. മുതലാളിത്ത സമ്പത്ത് വ്യവസ്ഥ
    2. സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ
    3. മിശ്ര സമ്പത്ത് വ്യവസ്ഥ


A. മുതലാളിത്ത സമ്പത്ത് വ്യവസ്ഥ

ഉത്പാദന -വിതരണ മേഖലകളിൽ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും മുൻ‌തൂക്കം നല്കുന്നതും ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയാണ് മുതലാളിത്ത സമ്പത്ത് വ്യവസ്ഥ.

ഉദാഹരണം : അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്


B. സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ

ഉത്പാദനോപാദികൾ പൊതു ഉടമസ്ഥതയിലുള്ളതും കേന്ദ്രീകൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയാണ് സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ.

  • ഉദാഹരണം : സോവിയറ്റ് യൂണിയൻ

C. മിശ്ര സമ്പത്ത് വ്യവസ്ഥ

ഉത്പാദന വിതരണ മേഖലകളിൽ മുതലാളിത്തതിന്റെയും, സോഷ്യലിസത്തിന്റെയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സമ്പത്ത് വ്യവസ്ഥയാണ് മിശ്ര സമ്പത്ത് വ്യവസ്ഥ എന്ന് പറയുന്നത്.

  • ഉദാഹരണം : ഇന്ത്യ


മിശ്ര സമ്പത്ത് വ്യവസ്ഥയുടെ ലക്ഷ്യങ്ങൾ

  • ആസൂത്രണത്തിൽ അധിഷ്ഠിധമായ പ്രവർത്തനം.
  • ക്ഷേമ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
  • പൊതുമേഖലയ്ക്കും, സ്വകാര്യമേഖലയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു.
  • ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പത്ത് വ്യവസ്ഥയാണ് മിശ്ര സമ്പത്ത് വ്യവസ്ഥ.

Related Questions:

In which economy decisions are taken on the basis of price mechanism ?

പാരമ്പര്യ സ്വത്തു കൈമാറ്റരീതി ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്?

ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്?

The main objective of a socialist economy is _________ ?

താഴെ പറയുന്നവയിൽ ഏതാണ് സമ്പത്ത് വ്യവസ്ഥയിൽ സമ്പത്തിന്റെ വിതരണം കുറക്കുന്നത് ?