Question:
വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളം ആയും കോളനികളെ കണക്കാക്കിയ ബ്രിട്ടീഷുകാർ അമേരിക്കയിൽ നടപ്പിലാക്കിയ നിയമം അറിയപ്പെടുന്നത് എന്ത് പേരിലാണ്?
Aമെർക്കന്റലിസം
Bമർച്ചന്റ്
Cമാർച്ച്
Dഓട്ടിസം
Answer:
A. മെർക്കന്റലിസം
Explanation:
മെര്‍ക്കന്റലിസം
- തങ്ങളുടെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രമായും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളമായും ഇംഗ്ലീഷ്കാര്‍ അമേരിക്കന്‍ കോളനികളെ കണക്കാക്കി.
- മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താല്‍ കച്ചവടക്കാര്‍ ഈ കോളനികളില്‍ നടപ്പിലാക്കിയ വാണിജ്യനയം മെര്‍ക്കന്റലിസം എന്നറിയപ്പെടുന്നു.
- മെര്‍ക്കന്റലിസത്തിന്റെ ഭാഗമായി നിരവധി നിയമങ്ങള്‍ ഇംഗ്ലീഷുകാര്‍ കോളനികളില്‍ നടപ്പിലാക്കി.
മെര്‍ക്കന്റലിസത്തിന്റെ ഭാഗമായി അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ചില പ്രധാന നിയമങ്ങൾ :
- കോളനികളിൽ നിന്നോ, കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ, കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ ആയിരിക്കണം.
-
കോളനികളില്‍ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവു.
- കോളനികളിലെ നിയമപരമായ പ്രമാണങ്ങള്‍, വര്‍ത്തമാനപ്രതങ്ങള്‍, ലഘു
ലേഖകള്‍, ലൈസന്‍സുകള്‍ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിക്കണം. -
കോളനിയില്‍ നിലനിര്‍ത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനു താമസവും,മറ്റ് ആവശ്യസൗകര്യങ്ങളും കോളനിക്കാര്‍ നല്‍കണം.
- കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നല്‍കണം.