Question:
ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ അടിസ്ഥാന വികസനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് തുടങ്ങിയ പുതിയ പദ്ധതിയുടെ പേര് എന്താണ് ?
Aമെയ്ക്ക് ഇൻ ഇന്ത്യ
Bഡിജിറ്റൽ ഇന്ത്യ
Cസ്റ്റാർട്ട് അപ്പ്
Dലിറ്റിൽ കൈറ്റ്സ്
Answer:
B. ഡിജിറ്റൽ ഇന്ത്യ
Explanation:
- ഡിജിറ്റൽ ഇന്ത്യ - ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ അടിസ്ഥാന വികസനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് തുടങ്ങിയ പുതിയ പദ്ധതി
- 2015 -ൽ ആണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ചത്
പ്രധാന ലക്ഷ്യങ്ങൾ
- എല്ലാ പൗരന്മാർക്കും ഒരു യൂട്ടിലിറ്റി എന്ന നിലയിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ
- ആവശ്യാനുസരണം ഭരണവും സേവനങ്ങളും
- പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണം
- രാജ്യത്ത് കർഷകർ,ദരിദ്രർ തുടങ്ങി എല്ലാവർക്കും ഇ-ഗവേണൻസും ഇ കൊമേഴ്സും ഉൾപ്പെടെ എല്ലാ ഇന്റർനെറ്റ് സേവനങ്ങളുമെത്തിക്കുക.
- ഐടി ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ചു ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുക.
- ഐടി മേഖലയിൽ നാലര ലക്ഷം രൂപയുടെ വൻനിക്ഷേപവും 15 ലക്ഷം തൊഴിലവസരങ്ങളും.
- സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സഹായം നൽകുക.
- മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുക.
- എല്ലാ സ്കൂളുകളിലും സർവ്വകലാശാലകളിലും ബ്രോഡ്‌ബാന്റ് കണക്ഷൻ
- നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വൈഫൈ സംവിധാനം.
- ആശുപത്രികളിൽ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം
- ഓൺലൈൻ ദേശീയ കാർഷിക വിപണി