Question:

സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ അറിയപ്പെടുന്ന പേര് എന്താണ് ?

Aഖാദർ

Bഭംഗർ

Cകാംഗർ

Dഡോബ്

Answer:

A. ഖാദർ

Explanation:

എക്കൽ മണ്ണ് (Alluvial Soils)

  • നദീ തീരങ്ങളിലും ഉത്തരേന്ത്യൻ സമതലങ്ങളിലും വ്യാപകമായി കാണപ്പെടുന്ന മണ്ണ്.
  • രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 40 ശതമാനവും എക്കൽ മണ്ണാണ്.
  • നദികളും അരുവികളും വഹിച്ചു കൊണ്ട് വന്ന് നിക്ഷേപിക്കപ്പെട്ട മണ്ണാണിത്
  • രാജസ്ഥാനിൽ കുറഞ്ഞ വിസ്തൃതിയിൽ തുടങ്ങി ഗുജറാത്തിന്റെ സമതലങ്ങളിലേക്ക് ഇവ വ്യാപിക്കുന്നു.
  • ഉപദ്വീപീയ മേഖലയിൽ കിഴക്കൻ തീരത്തും നദീതാഴ്വാരങ്ങളിലും ഇവ കാണപ്പെടുന്നു.
  • മണൽ മണ്ണു മുതൽ കളിമണ്ണ് വരെയുള്ള മണ്ണിനങ്ങളുടെ വ്യത്യസ്തസ്വഭാവങ്ങൾ പുലർത്തുന്നവയാണ്
    എക്കൽ മണ്ണ്
  • പൊട്ടാഷ് സമ്പന്നവും അതേസമയം ഫോസ്ഫറസ് ശുഷ്കവുമായ മണ്ണാണിത്.

ഉപരിഘട്ടത്തിലും മധ്യഘട്ടത്തിലും ഗംഗാസമതലത്തിൽ രണ്ട്
വ്യത്യസ്തങ്ങളായ എക്കൽ മണ്ണിനങ്ങൾ രൂപംകൊണ്ടിട്ടുണ്ട് :

  1. ഖാദർ മണ്ണ് 
  2. ഭംഗർ മണ്ണ് 
  • ഓരോ വർഷവും വെള്ളപ്പൊക്കഫലമായി നിക്ഷേപിക്കപ്പെടുന്ന
    പുതിയ എക്കൽ മണ്ണിനെയാണ് ഖാദർ എന്നു വിളിക്കുന്നത്.
  • കാൽസ്യം സംയുക്തങ്ങൾ (kankars) അടങ്ങിയ മണ്ണാണ് ഖാദറും ഭംഗറും.
  • ബ്രഹ്മപുത്ര ഗംഗാസമതലങ്ങളുടെ കീഴ്ഘട്ടത്തിലും മധ്യഘട്ടത്തിലും ഇത്തരം മണ്ണ് കൂടുതൽ നേർത്തതും കളിമണ്ണ് കലർന്നതുമാകാം.
  • പടിഞ്ഞാറ് നിന്നും കിഴക്കോട്ട് പോകുംതോറും മണലിന്റെ അംശം കുറഞ്ഞുവരികയും ചെയ്യും.
  • എക്കൽ മണ്ണിന്റെ നിറം ഇളം ചാരനിറം മുതൽ കടും ചാരനിറം വരെ വ്യത്യാസപ്പെടുന്നു.
  • നിക്ഷേപത്തിന്റെ കനം, തരികളുടെ വലിപ്പം, പാകാനെടുക്കുന്ന സമയം എന്നിവയെ ആശ്രയിച്ചാണ് ഇതിന്റെ നിറം രൂപപ്പെടുന്നത്
  • എക്കൽ മണ്ണ് കൃഷിക്ക് വ്യാപകമായി ഉപയോഗപ്പെടു ത്തുന്നു.

Related Questions:

Which soil is considered the best agricultural soil?

Which of the following soils is the most common in Northern plains?

The Northern plains of India is covered by?

കോറമാൻഡൽ തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന മണ്ണിനം ഏതാണ് ?

ഇന്ത്യയിൽ റിഗർ മണ്ണ് കൂടുതലായി കാണപ്പെടുന്ന മേഖല :