Question:
മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?
Aഉൾക്കടൽ
Bദ്വീപ്
Cഡെൽറ്റ
Dഅഴിമുഖം
Answer:
A. ഉൾക്കടൽ
Explanation:
ഭൂമിയിലെ ജലസ്രോതസ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രങ്ങൾ
സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം - ഓഷ്യാനോഗ്രാഫി
ലോകസമുദ്ര ദിനം - ജൂൺ 8
മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം - ഉൾക്കടൽ
താരതമ്യേന ചെറിയ ഉൾക്കടലുകൾ അറിയപ്പെടുന്നത് - കോവ്
രണ്ടു കരകൾക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗം - കടലിടുക്ക്
സമുദ്രത്തിന്റെ കരയോട് ചേർന്ന ഭാഗം - കടൽ
സമുദ്ര ജലത്തിന്റെ ശരാശരി ഊഷ്മാവ് - 17 ഡിഗ്രി സെൽഷ്യസ്
സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് - നോട്ടിക്കൽ മൈൽ
സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ് - ഫാത്തം