ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?
Aശൈലവൃഷ്ടി
Bആലിപ്പഴമഴ
Cസംവഹന വ്യഷ്ടി
Dഇവയൊന്നുമല്ല
Answer:
C. സംവഹന വ്യഷ്ടി
Read Explanation:
ചൂടുപിടിച്ച ഭൗമോപരിതല വായു നീരാവിയോടൊപ്പം അന്തരീക്ഷത്തിലേക്ക് ഉയർന്ന് പൊങ്ങുന്നു. ഉയരങ്ങളിൽ വെച്ചു ഇവ തണുത്തു ഘനീഭവിച്ച് മഴയായ് പെയ്തിറങ്ങുന്നു. ഇത്തരം മഴയാണ് സംവഹന വൃഷ്ടി.
കടലിൽ നിന്നും വരുന്ന നീരാവിപൂരിത വായു പർവതത്തിൽ തട്ടി ഉയർന്നു പൊങ്ങുന്ന വായു തണുത്തു ഘനീഭവിക്കുകയും കാറ്റിന് അഭിമുഖമായ പർവ്വത ചെരിവിൽ മഴയായി പെയ്തിറങ്ങുന്നു. ഈ മഴയാണ് ശൈലവൃഷ്ടി.