Question:

ശിലാമണ്ഡലത്തിനു താഴെ ശിലപദാർദങ്ങൾ ഉരുകി അർധാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?

Aമെസോസോയിക് മണ്ഡലം

Bമീസോസ്ഫിയർ

Cഅസ്തനൊസ്ഫിയർ

Dഇതൊന്നുമല്ല

Answer:

C. അസ്തനൊസ്ഫിയർ

Explanation:

അസ്തെനോസ്ഫിയർ

  • ശിലാമണ്ഡലത്തിന് താഴെ കാണപ്പെടുന്ന മാൻ്റിലിൻ്റെ ഭാഗമാണിത്.
  • ദുർബലവും ബാഹ്യസമ്മർദ്ദ ബലത്തിന് വിധേയമാകുമ്പോൾ രൂപം മാറ്റത്തിന് വിധേയമാകുന്ന സ്വഭാവം പ്രദർശിപ്പിക്കുന്നതുമായ മണ്ഡലമാണിത്.
  • 'അസ്തെനോ' എന്നാൽ ദുർബലമായത് എന്നാണർത്ഥം.
  • അർദ്ധ ദ്രാവകാവസ്ഥയിലാണ് അസ്തെനോസ്ഫിയർ സ്ഥിതിചെയ്യുന്നത്.
  • അസ്തെനോസ്ഫിയറിൻ്റെ രാസഘടന ശിലാമണ്ഡലത്തിനോട് സാമ്യമുള്ളതാണ്.
  • മാഗ്മയുടെ ഉറവിടമാണ് അസ്തെനോസ്ഫിയർ.
  • ദ്രാവകങ്ങളുടെ സാന്നിധ്യവും മർദ്ദത്തിന്റെ കുറവുമാണ് അസ്തെനോസ്ഫിയറിന്റെ ഉരുകലിന് ആക്കം കൂട്ടുന്നത്.

Related Questions:

ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ :

അടുക്കു ശിലകൾ എന്നറിയപ്പെടുന്നത് ;