Question:

ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?

Aഎന്റെ ഗന്ധർവ്വ സ്നേഹിതൻ

Bനീലവെളിച്ചം

Cതേന്മാവ്

Dയക്ഷി

Answer:

B. നീലവെളിച്ചം

Explanation:

  • നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചുള്ള ഭാർഗ്ഗവീനിലയം എന്ന മലയാളചലച്ചിത്രം ഇറങ്ങിയത് 1964-ലാണ്.
  • സംവിധായകൻ ഏ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്.
  • വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 ഒക്ടോബർ 2-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു.
  • മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം.

Related Questions:

എം.ടി.യുടെ 'പള്ളിവാളും കാൽചിലമ്പും' എന്ന കൃതി ആധാരമാക്കി നിർമ്മിച്ച സിനിമ?

നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ :

ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലുള്ള ചലച്ചിത്രം?

കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?

'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?