Question:

സിങ്കിന്റെ അയിര് ഏത് ?

Aബോക്സൈറ്റ്

Bമാലകൈറ്റ്

Cമാഗ്നറ്റ്

Dകലാമിൻ

Answer:

D. കലാമിൻ

Explanation:

സിങ്ക് 

  • അറ്റോമിക നമ്പർ - 30 
  • നാകം എന്നറിയപ്പെടുന്നു 
  • അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്നു 
  • സിങ്കിന്റെ അയിര് - കലാമിൻ
  • ഇരുമ്പിന്റെ പുറത്ത് സിങ്ക് പൂശുന്നതിനെ ഗാൽവനൈസേഷൻ എന്ന് പറയുന്നു 
  • ബാറ്ററികളിൽ ഉപയോഗിക്കുന്നു 
  • ലോഹ സങ്കരങ്ങളിലെ ഘടകമായി ഉപയോഗിക്കുന്നു 
  • ചായങ്ങളുടെയും പെയിന്റുകളുടെയും വ്യവസായിക നിർമ്മാണത്തിനുള്ള നിരോക്സീകാരിയായി ഉപയോഗിക്കുന്നു 
  • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം 
  • പൌഡർ ,ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ് 
  • സ്വേദന പ്രക്രിയയിലൂടെയാണ് സിങ്ക് ശുദ്ധീകരിക്കുന്നത് 



Related Questions:

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

 (iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു. 

പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?

"ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും'' -ഏതു മൂലകം കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?

ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം:

ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ഒരു ലോഹമാണ്: