Question:
അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?
A0.9
B1.3
C1.4
D0.09
Answer:
A. 0.9
Explanation:
ആർഗൺ
- ആർഗൺ ഒരു 18-ാം ഗ്രൂപ്പ് മൂലകമാണ്
- അലോഹ അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകമാണിത്
- അലസവാതകങ്ങൾ , ഉത്കൃഷ്ട വാതകങ്ങൾ ,കുലീന വാതകങ്ങൾ ,നിഷ്ക്രിയ വാതകങ്ങൾ എന്നിങ്ങനെ അറിയപ്പെടുന്ന മൂലകങ്ങൾ - 18-ാം ഗ്രൂപ്പ് മൂലകങ്ങൾ
- അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണുന്ന അലസ വാതകം - ആർഗൺ
- അന്തരീക്ഷ വായുവിലെ ആർഗണിന്റെ അളവ് - 0.9 %
- ആർഗൺ കണ്ടുപിടിച്ചത് - ലോർഡ് റെയ് ലി , വില്യം റാംസേ
- വൈദ്യുത ബൾബുകളിലെ ഫിലമെന്റ് ബാഷ്പീകരിക്കാതിരിക്കാനായി നിറയ്ക്കുന്ന വാതകമാണ് ആർഗൺ
- ലോഹങ്ങളുടെയും ലോഹസങ്കരങ്ങളുടെയും ആർക്ക് വെൽഡിങ്ങിന് ഉപയോഗിക്കുന്നു
- വായുസംവേദിയായ വസ്തുക്കളെ പരീക്ഷണശാലയിൽ കൈകാര്യം ചെയ്യുന്നതിന് ആർഗൺ ഉപയോഗിക്കുന്നു