Question:

ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?

Aഅപവർത്തനം

Bപ്രകീർണ്ണനം

Cപ്രതിപതനം

Dപൂർണ്ണ ആന്തരിക പ്രതിപതനം

Answer:

B. പ്രകീർണ്ണനം

Explanation:

പ്രകീർണ്ണനം (Dispersion):

  • ഒരു സമന്വിത പ്രകാശം അതിൻറെ ഘടക വർണങ്ങളായി പിരിയുന്ന പ്രക്രിയ. ഉദാ: മഴവില്ല്

അപവർത്തനം (Refraction):

  • തരംഗത്തിൻറെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനമാണ്

വിസരണം (Scattering):

  • വളരെ ചെറിയ തടസങ്ങളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസം

പ്രതിപതനം (Reflection):

  • ഒരു പ്രകാശ കിരണം മിനുസമാർന്ന മിനുക്കിയ പ്രതലത്തെ സമീപിക്കുകയും, പ്രകാശ കിരണം പിന്നിലേക്ക് കുതിക്കുകയും ചെയ്യുമ്പോൾ അതിനെ പ്രകാശത്തിന്റെ പ്രതിഫലനം എന്ന് വിളിക്കുന്നു.

പൂർണ്ണ ആന്തരിക പ്രതിപതനം (Total Internal Reflection):

  • സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് പോകുമ്പോൾ പ്രകാശ കിരണം, അതിന്റെ നിർണായക കോണിനേക്കാൾ (Critical Angle) വലിയ കോണിൽ പോകുമ്പോൾ, പ്രകാശ കിരണങ്ങൾ അതേ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിക്കുന്നു. ഈ പ്രതിഭാസത്തെയാണ് പൂർണ്ണ ആന്തരിക പ്രതിപതനം.

Related Questions:

'm' മാസ്സുള്ള ഒരു വസ്തു തറയിൽ നിന്നും 'h' ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ സ്ഥിതികോർജം എത്ര ?

What is the unit for measuring the amplitude of sound?

ചേരുംപടി ചേർക്കുക.

1.പിണ്ഡം                             (a)ആമ്പിയർ 

2.താപനില                          (b)കെൽവിൻ 

3.വൈദ്യുതപ്രവാഹം      (c)കിലോഗ്രാം 

അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണം ഏത് ?

മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?