App Logo

No.1 PSC Learning App

1M+ Downloads

ഒരു ജീനോമിലെ DNA ന്യൂക്ലിയോടൈഡുകളുടെയോ ബേസുകളുടെയോ ക്രമം തിട്ടപ്പെടുത്തുന്ന പ്രക്രിയ ഏത് ?

Aജീനോം സീക്വൻസിങ്

Bജീൻ സൈലൻസിങ്

Cസെനോട്രാൻസ്‌പ്ലാന്റേഷൻ

Dപ്രോട്ടിയോമിക്സ്

Answer:

A. ജീനോം സീക്വൻസിങ്

Read Explanation:

ഡിഎൻഎ സീക്വൻസിംഗ് 

  • ഒരു ജീനോമിലെ ഡിഎൻഎ ന്യൂക്ലിയോടൈഡുകളുടെയോ ബേസുകളുടെയോ ക്രമം നിർണ്ണയിക്കുന്ന പ്രക്രിയയെ ഡിഎൻഎ സീക്വൻസിംഗ് എന്ന് വിളിക്കുന്നു.
  • ഡിഎൻഎ തന്മാത്രയ്ക്കുള്ളിലെ ന്യൂക്ലിയോടൈഡുകളുടെ (അഡെനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ) കൃത്യമായ ക്രമം നിർണ്ണയിക്കാൻ ഡിഎൻഎ സീക്വൻസിങ്ങിലൂടെ കഴിയുന്നു.
  • ജനിതക വ്യതിയാനങ്ങൾ, ജീൻ പ്രവർത്തനങ്ങൾ, പരിണാമ ബന്ധങ്ങൾ, രോഗ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള നിർണ്ണയത്തിന് ഇത് വളരെ സഹായകമാണ്.
  • ജനിതകശാസ്ത്രം, ജീനോമിക്‌സ്, മോളിക്യുലാർ ബയോളജി, മെഡിസിൻ എന്നിവയുൾപ്പെടെ വിവിധ ഗവേഷണ മേഖലകൾക്ക് ഈ ക്രമപ്പെടുത്തൽ പ്രക്രിയ നിർണായകമാണ്.

Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ജീവിയുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണ് ജനിതക എൻജിനീയറിങ്.

2.ജനിതക ഘടനയിൽ മാറ്റം വരുത്തപ്പെട്ട ജീവികൾ അറിയപ്പെടുന്നത്  ജനിടിക്കലി മോഡിഫൈഡ് ഓർഗാനിസം (GMO) എന്നാണ്. 

3.ഈ സാങ്കേതികവിദ്യ മുഖ്യമായും വികസിപ്പിച്ചത് ദാനിയേൽ നാഥാൻസ്, ഹാമിൽട്ടൺ സ്മിത്ത്‌ എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ്.

പോളിമെറേയ്സ്  ചെയിൻ റിയാക്ഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്  ?

1.അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 

2.1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 

3.ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.

ജീൻ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.ജീവികളുടെ ജീനുകൾ ശേഖരിച്ചു സൂക്ഷിക്കുന്ന സ്ഥലങ്ങളാണ് ജീൻ ബാങ്ക് 

2.ലോകത്തിലെ ഏറ്റവും വലിയ ജീൻ ബാങ്ക് നോർവേയിലെ നാഷണൽ  ജീൻ ബാങ്ക് ആണ്. 

3.ലോകത്തിലെ രണ്ടാമത്തെ വലിയ ജീൻ ബാങ്ക് ഇന്ത്യയിലാണ്.

അലർജിക്ക് നൽകപ്പെടുന്ന മരുന്നുകൾ എന്ത് പേരിൽ അറിയപ്പെടുന്നു ?

Toxic substances enter into the food chains and accumulate on higher tropic levels.The phenomenon is called: