Question:
വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ ഏത് ?
Aകാൽസിനേഷൻ
Bലീച്ചിങ്
Cറോസ്റ്റിങ്
Dകാന്തികവിഭജനം
Answer:
C. റോസ്റ്റിങ്
Explanation:
കാൽസിനേഷൻ (Calcination):
വായുവിന്റെ അഭാവത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തിന് താഴെ ചൂടാക്കി, ആർസെനിക് പോലുള്ള അസ്ഥിരമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയാണ് കാൽസിനേഷൻ.
റോസ്റ്റിംഗ് (Roasting):
വായുവിന്റെ സാന്നിധ്യത്തിൽ, മാലിന്യങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിനായി, അതിന്റെ ദ്രവണാങ്കത്തിന് താഴെ ചൂടാക്കുന്ന പ്രക്രിയയാണ് റോസ്റ്റിംഗ്.