Question:
ഒരു പദാർത്ഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം ഏത്?
Aനിരോക്സീകരണം
Bറിഡക്ഷൻ
Cഓക്സീകരണം
Dന്യൂട്രലൈസേഷൻ
Answer:
C. ഓക്സീകരണം
Explanation:
- ഓക്സീകരണം - ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന പ്രവർത്തനം
- ഒരു പദാർത്ഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം - ഓക്സീകരണം
- നിരോക്സീകാരി - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടു കൊടുക്കുന്ന മൂലകം
- നിരോക്സീകരണം - ഇലക്ട്രോണുകളെ സ്വീകരിക്കുന്ന പ്രവർത്തനം
- ഓക്സീകാരി - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം
- ഇലക്ട്രോഡുകൾ - ഇലക്ട്രോലൈറ്റിലേക്ക് വൈദ്യുതി കടത്തിവിടുന്ന വസ്തുക്കൾ
- ആനോഡ് - ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡ്
- വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ നെഗറ്റീവ് അയോണുകൾ ആകർഷിക്കപ്പെടുന്ന ഇലക്ട്രോഡ് - ആനോഡ്
- കാഥോഡ് - നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ്
- വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ പോസിറ്റീവ് അയോണുകൾ ആകർഷിക്കപ്പെടുന്ന ഇലക്ട്രോഡ് - കാഥോഡ്