ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ ?
Aതാപോർജം
Bതാപനില
Cഎൻട്രോപ്പി
Dആന്തരികോർജം
Answer:
B. താപനില
Read Explanation:
പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവാണു താപോർജം; SI യൂണിറ്റ് ജൂൾ ആണ്.
ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് താപനില, സാധരണയായി താപനില സൂചിപ്പിക്കാറുള്ളതാണ് ഡിഗ്രി സെൽഷ്യസിലാണ് എന്നാലും SI യൂണിറ്റ് കെൽവിൻ ആണ്.
പ്രവർത്തി ചെയ്യാൻ സാധികാത്ത പദാർത്ഥത്തിൻറെ ഊർജം( യൂണിറ്റ് താപനിലയിലെ താപോർജ്ജം) - എൻട്രോപ്പി.
പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ വിതരണം ചെയ്തിരിക്കുന്ന ഗതികോർജ്ജത്തിനൻറെയും സ്ഥിതികോർജ്ജത്തിൻറെയും തുകയാണ് ആന്തരികോർജം.