Question:

രാജസ്ഥാനിൽ മഴയുടെ ലഭ്യത കുറയാനുള്ള കാരണം ?

Aസമുദ്ര സാമീപ്യമില്ലാത്തത് കൊണ്ട്

Bആരവല്ലി പർവത നിരകൾ

Cസമുദ്ര നിരപ്പിൽ നിന്നും ഉയർന്നത് കൊണ്ട്

Dഇവയൊന്നുമല്ല

Answer:

B. ആരവല്ലി പർവത നിരകൾ

Explanation:

ആരവല്ലി 

  • ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മലനിരകളിൽ ഒന്നാണ്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര
  • "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്ന വാക്കിന്റെ അർഥം.
  • ആരവല്ലി ഗുജറാത്ത് മുതൽ ഡൽഹി വരെ രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ  692 കി.മീ വ്യാപിച്ച് കിടക്കുന്നു
  • 600m മുതൽ 900m വരെയാണ് ആരവല്ലി പർവതനിരകളുടെ ശരാശരി ഉയരം.
  • ആരവല്ലിയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖർ ആണ്‌. 
  • രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി ആരവല്ലി വിഭജിക്കുന്നു
  • മൺസൂൺ കാലഘട്ടത്തിൽ മൺസൂൺ മേഖങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതിനാൽ രാജസ്ഥാനിൽ മഴയുടെ ലഭ്യത കുറയാനുള്ള കാരണം ആരവല്ലി പർവതനിരകളുടെ സ്ഥാനമാണ് 




Related Questions:

ഹിമാലയ നിരകളിലെ സിവാലിക് പര്‍വ്വത നിരയുടെ വിശേഷണങ്ങളിൽ പെടാത്തത് ഏത് ?

ഏത് നദിയിലാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?

താഴെ പറയുന്നവയിൽ ഉപദ്വീപീയ നദികളുടെ സവിശേഷതയല്ലാത്തതേത് ?

ബജ്‌റ, ജോവർ എന്നിവ ഏത് സംസ്ഥാനത്തിൻറെ പ്രധാന വിളകളാണ് ?

സിന്ധു നദിയും അതിന്റെ പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?