Question:
1857 ലെ കലാപം അറിയപ്പെടുന്നത് :
Aശിപായി ലഹള
Bബക്സാർ യുദ്ധം
Cപ്ലാസി യുദ്ധം
Dസന്താൾ കലാപം
Answer:
A. ശിപായി ലഹള
Explanation:
- ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857 ലെ വിപ്ലവം
- ബ്രിട്ടീഷ് സൈന്യത്തിൽപ്പെട്ട ഇന്ത്യക്കാർ അറിയപ്പെട്ടിരുന്നത് - ശിപായികൾ
- 1857 ലെ കലാപത്തെ ബ്രിട്ടീഷുകാർ വിളിച്ചത് - ശിപായി ലഹള
- മംഗൾ പാണ്ഡെയുടെ നേതൃത്വത്തിൽ ആദ്യ വെടിവെയ്പ്പ് നടന്ന സ്ഥലം - ബാരക്പൂർ (പശ്ചിമബംഗാൾ )
- ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് - 1857 മെയ് 10 മീററ്റിൽ
-
സമരത്തിനിടയായ കാരണങ്ങൾ
- സൈനികർക്ക് പുതുതായി നൽകിയ എൻഫീൽഡ് തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളിൽ പശുവിന്റെയും പന്നിയുടെയും കൊഴുപ്പുപയോഗിച്ചത്
- തുഛമായ ശമ്പളം
- ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട അവഹേളനം
- 1857 ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യമുദ്ര - ചപ്പാത്തിയും ചുവന്ന താമരയും
- കലാപകാരികളുടെ പ്രധാന മുദ്രാവാക്യങ്ങൾ - സംഘടിക്കുക , ഉണരുക , വിദേശികളെ പുറത്താക്കുക
1857 ലെ വിപ്ലവത്തിലേക്ക് നയിച്ച ബ്രിട്ടീഷ് നിയമങ്ങൾ
- 1848 ലെ ദത്താവകാശ നിരോധന നിയമം
- 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം
- 1854 ലെ പോസ്റ്റോഫീസ് നിയമം
- 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം
- 1856 ലെ ജനറൽ സർവ്വീസ് എൻലിസ്റ്റ്മെന്റ് നിയമം