Question:

2024-25 സാമ്പത്തിക വർഷത്തിലെ കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യുടെ പുതുക്കിയ വേതനം എത്ര ?

A320 രൂപ

B291 രൂപ

C346 രൂപ

D333 രൂപ

Answer:

C. 346 രൂപ

Explanation:

  • 2024-25 വർഷത്തെ ദേശീയ തൊഴിലുറപ്പ് (MGNREGP) വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ഹരിയാനയാണ്.
  • ഹരിയാനയിൽ 357 രൂപയിൽ നിന്ന് 374 രൂപയായിട്ടാണ് വേതനം വർദ്ധിപ്പിച്ചത്.
  • കേരളത്തിൽ 333 രൂപയിൽ നിന്ന് 346 രൂപയായി കൂലി ഉയർത്തിയിട്ടുണ്ട്.
  • ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ആണ്.
  • ഇരു സംസ്ഥാനങ്ങളിലും 234 രൂപയാണ് ദിവസക്കൂലി.

Related Questions:

കാർഷിക മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കാനായി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ കാർഷിക തന്ത്രമാണ് :

ഹരിയാലി നീർത്തട പദ്ധതി ആരംഭിച്ചത് ആരാണ് ?

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മ ഏതാണ് ?

കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് താഴെ തന്നിട്ടുള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i ) സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെയുള്ള ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യസനദ്ധസംഘടന സംവിധാനമാണ് കുടുംബശ്രീ 
ii ) ഈ സാമൂഹ്യ സംഘടന സംവിധാനത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്ന് വർഷത്തിലൊരിക്കരി നടത്തേണ്ടതാണ്. 
iii) ) കുടുംബശ്രീ ത്രിതല സംഘടനാസംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബശ്രീ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി

ഛത്തീസ്ഗഢ് , മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ MGNREGP വേതനം എത്രയാണ് ?