App Logo

No.1 PSC Learning App

1M+ Downloads

തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണ്?

Aനിഷേധവോട്ട്

Bഅസാധുവോട്ട്

Cപ്രതികൂലവോട്ട്

Dസാധുവോട്ട്

Answer:

A. നിഷേധവോട്ട്

Read Explanation:

  • ഒരു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ ആരോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായി വോട്ടിംഗ് യന്ത്രത്തിൽ ചേർത്തിട്ടുള്ള ബട്ടൺ ആണ് നോട്ട.
  • None Of The Above എന്നതിന്റെ ചുരുക്കരൂപമാണ് NOTA.
  • ഇന്ത്യ, ഗ്രീസ്, അമേരിക്ക, ഉക്രൈയിൻ, സ്പെയിൻ തുടങ്ങിയ 13 രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.
  • ഇന്ത്യയിൽ 2014 ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രത്തിലെ സുപ്രധാന പരിഷ്കാരം ആണ് നോട്ട ബട്ടൺ.
  • വോട്ടിങ് മെഷീനിൽ "ഇവരിൽ ആരും അല്ല' എന്നായിരിക്കും നോട്ട ബട്ടണിൽ രേഖപ്പെടുത്തുക.
  • സ്ഥാനാർഥികളുടെ പേരുകൾക്ക് ശേഷം അവസാനത്തെ ബട്ടണായിട്ടാണ് നോട്ട ബട്ടൺ ചേർത്തിരിക്കുന്നത്.
  • ചിലപ്പോൾ നോട്ടയിൽ ലഭിച്ച വോട്ടുകൾക്ക് ഭൂരിപക്ഷം ലഭിച്ചേക്കാം.
  • അങ്ങനെയുള്ള സന്ദർഭങ്ങളിൽ നേരത്തേ നിശ്ചയിച്ച ചില തീരുമാനങ്ങൾ നടപ്പിലാക്കപ്പെടും.
  • ഓരോ രാജ്യങ്ങളിൽ ഇത് വ്യത്യസ്തമായിരിക്കും.
  • ഇന്ത്യയിൽ ഇത് സാധുവായ വോട്ടായി കണക്കാക്കില്ല.
  • നോട്ടയിൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് ആകെ സാധുവായ വോട്ടിൻറെ കണക്കെടുക്കുക.
  • ആകെ സാധുവായ വോട്ടിൻറെ ആറിലൊന്നു ലഭിക്കാത്ത സ്ഥാനാർഥികൾക്കു കെട്ടിവച്ച കാശ് നഷ്ടമാകും

Related Questions:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക മലയാളി ?

ഇന്ത്യയിലാദ്യമായി VVPAT പരീക്ഷിച്ച വർഷം ഏത് ?

2020-ൽ തിരഞ്ഞെടുപ്പ് നടക്കാത്ത മുനിസിപ്പാലിറ്റി ?

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

The state of India where the Election Identity Card was firstly issued ?