പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus).
'കുറിഞ്ഞി വർഗ്ഗത്തിലെ റാണി' എന്ന ഈ ചെടി വിശേഷിപ്പിക്കപ്പെടുന്നു.
12 വർഷം കൂടുമ്പോൾ മാത്രം കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
കേരളത്തിൽ ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്നത് ഇരവികുളം ദേശീയോദ്യാനത്തിലാണ്.
ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.