Question:
ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ ഏത് ?
Aബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
Bജാൻ - ടെല്ലർ മെറ്റൽ
Cക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ
Dഫെർമിയോണിക് കണ്ടൻസേറ്റ്
Answer:
C. ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ
Explanation:
ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (QGP):
- മഹാവിസ്ഫോടനം (BIGBANG) നടന്നതിനു ശേഷമുള്ള ഏതാനും നിമിഷങ്ങൾക്കകം പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിന്നിരുന്നുവെന്ന് കരുതപ്പെടുന്ന ദ്രവ്യരൂപമാണ് ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (QGP) .
- ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥയായിട്ടാണിത്
- പ്രോട്ടോണുകളുടെയും, ന്യൂട്രോണുകളുടെയും അടിസ്ഥാന നിർമാണ ഘടകങ്ങളായ ക്വാർക്കുകളും, ഗ്ലൂവോണുകളും സ്വതന്ത്രമായി ചലിക്കുന്ന വളരെ ചൂടുള്ളതും, സാന്ദ്രവുമായ അവസ്ഥയാണിത്.
- ആറ്റങ്ങളോ തന്മാത്രകളോ രൂപപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ഉയർന്ന താപനിലയിലെ ഈ ദ്രവ്യരൂപത്തിനു നിലനിൽപ്പുള്ളൂ.
ദ്രവ്യത്തിന്റെ അവസ്ഥകൾ:
- ഖരം (Solid)
- ദ്രാവകം (Liquid)
- വാതകം (Gas)
- പ്ലാസ്മ (Plasma)
- ബോസ് ഐൻസ്റ്റീൻ കൺഡൻസേറ്റ് (Bose Einstein Condensate)
- ഫെർമിയോനിക് കൺഡൻസേറ്റ് (Fermionic Condensate)
- ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (Quark Gluon Plasma)