സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതാണ് ?
Aബീഹാർ
Bകർണാടക
Cതമിഴ്നാട്
Dഗുജറാത്ത്
Answer:
D. ഗുജറാത്ത്
Read Explanation:
ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (Statue of Unity).
2018 ഒക്ടോബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്.
ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം.
597 അടി ഉയരത്തിലാണ് (182 മീറ്റർ) പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
ഇതോടെ അതുവരെ ലോകത്തിലെ ഏറ്റവും ഉയരമുണ്ടായിരുന്ന പ്രതിമയായ 'ചൈനയിലെ സ്പ്രിംഗ് ടെംപിൾ ബുദ്ധ' പ്രതിമയെ പിന്നിലാക്കിക്കൊണ്ട് , സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാംസ്ഥാനത്തെത്തി