App Logo

No.1 PSC Learning App

1M+ Downloads

അകനാനൂറ് എന്ന സംഘകാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത് ?

Aപ്രണയം

Bയുദ്ധം

Cനീതി

Dതത്വചിന്ത

Answer:

A. പ്രണയം

Read Explanation:

അകനാനൂറ് 

  • തമിഴിലെ സംഘകൃതികളിൽ ഒരു വിഭാഗമാണ് അകംകൃതികൾ 
  • സംഘം കൃതികളെ അകം ,പുറം എന്ന് രണ്ടായി തിരിക്കുന്നു 
  • അകം കൃതികൾ ആത്മപരങ്ങളും ,പുറം കൃതികൾ വസ്തുപരങ്ങളും ആണ് 
  • പ്രാചീന തമിഴ് പണ്ഡിതരുടെ അഭിപ്രായ പ്രകാരം അകം എന്നത് പ്രേമം വിഷയമാക്കിയുള്ള ഗാനകൃതികൾ ആണ് 
  • വീരത്വം ,ഔദാര്യം ,കീർത്തി മുതലായ വിഷയങ്ങളെ പുറം എന്നു പറയുന്നു 
  • അകനാനൂറ് - 13 മുതൽ 31 വരെ വരികളുള്ള 400 പാട്ടുകളുടെ സമാഹാരമാണിത് 
  • നെടുന്തൊകൈ എന്നും അകനാനൂറ് അറിയപ്പെടുന്നു 
  • പ്രണയം എന്ന വിഷയമാണ് അകനാനൂറിൽ പ്രതിപാദിച്ചിരിക്കുന്നത് 
  • അകനാനൂറിലെ ആദ്യത്തെ 120 പാട്ടുകളെ കളിറ്റിയാനൈ നിരൈ എന്നു പറയുന്നു 
  • 121 മുതൽ 300 വരെയുള്ള പാട്ടുകളെ മണിമിടൈ പവളം എന്നു പറയുന്നു 
  • 300 മുതൽ 400 വരെയുള്ള പാട്ടുകളെ നിത്തിലക്കോവൈ എന്നു പറയുന്നു 

 


Related Questions:

"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

കേരളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത്?

ദാസൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?