Question:

ഒരു രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പാണാത്മക മൂല്യമാണ് ?

Aദേശീയ വരുമാനം

Bമൊത്ത ദേശീയ ഉൽപ്പന്നം

Cമൊത്ത ആഭ്യന്തര ഉൽപ്പന്നം

Dഇതൊന്നുമല്ല

Answer:

C. മൊത്ത ആഭ്യന്തര ഉൽപ്പന്നം

Explanation:

  • ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.
  • വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നില്ല.

Related Questions:

സിസ്റ്റം ഓഫ് നാഷണൽ ഇൻകം അക്കൗണ്ടിംഗ് പ്രകാരം താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെ ശരി ?

(i) ഗ്രോസ് നാഷണൽ ഇൻകം = GDP+  റസ്റ്റ് ഓഫ് ദി വേൾഡ് (row) ലഭിക്കേണ്ടുന്ന പ്രൈമറി വരുമാനം - റസ്റ്റ് ഓഫ് ദി വേൾഡിന് നൽകേണ്ട പ്രൈമറി വരുമാനം 

(ii) ഗ്രോസ് നാഷണൽ ഡിസ്പോസിബിൾ ഇൻകം = ഗ്രോസ് നാഷണൽ ഇൻകം + കറൻറ് ട്രാൻസ്ഫെർസ് റിസീവബിൾ - കറണ്ട് ട്രാൻസ്ഫെർസ് പേയബിൾ

(iii) ഗ്രോസ് നാഷണൽ ഡിസ്പോസിബിൾ ഇൻകം എന്നതിനെ ഗ്രോസ് സേവിങ്സ് ആയും ഫൈനൽ കോൺസെപ്ഷൻ ആയും തരംതിരിക്കാം

സാമ്പത്തിക വളർച്ച അളക്കുന്ന പ്രധാന അളവുകോൽ ഏതാണ് ?

2024-25 ലെ കേന്ദ്ര ബജറ്റിൽ ധനക്കമ്മി GDP യുടെ എത്ര ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത് ?

2024 - 25 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ആദ്യപാദ (ഏപ്രിൽ-ജൂൺ) GDP വളർച്ചാ നിരക്ക് എത്ര ?

GDP - യുടെ ഘടക ചിലവ് ?