Question:

2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?

Aപി.എം. ഗതിശക്തി

Bപി.എം. ഗതിമാൻ

Cപി.എം. ഗരീബ് കല്യാൺ

Dപി.എം. കിസാൻ സമ്മാൻ

Answer:

A. പി.എം. ഗതിശക്തി

Explanation:

പി.എം. ഗതിശക്തി

  • രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഈ വര്‍ഷം (2022-23-ലെ ബജറ്റിൽ) തുടക്കമിട്ട പദ്ധതിയാണ് പിഎം ഗതിശക്തി.
  • റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം.
  • ജനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ സഹായകരമായ ഗതാഗത വികസനമാണ് ലക്ഷ്യം.
  • ഭാരത്‌മാല, സാഗർമാല, ഉൾനാടൻ ജലപാത വികസനം, പോർട്ടുകളുടെ വികസനം തുടങ്ങി അനുബന്ധ മേഖലകളുടെ വികസനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
  • വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എം ഗതിശക്തി പദ്ധതി വഴി സംയോജിപ്പിക്കും.
  • ടെക്‌സ്റ്റൈൽ ക്ലസ്റ്ററുകൾ, ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകൾ, പ്രതിരോധ ഇടനാഴികൾ, ഇലക്ട്രോണിക് പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, മത്സ്യബന്ധന ഇടനാഴികൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും പദ്ധതി കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

Related Questions:

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത് എവിടെയാണ് ?

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ ആസ്ഥാനം ?

'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.

ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "നമ്മ കാർഗോ-ട്രക്ക് സർവീസ്" ആരംഭിച്ചത് ?

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?