Question:
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
Aസാന്ത്വനം
Bസേവന
Cതാലോലം
Dസ്നേഹിത
Answer:
C. താലോലം
Explanation:
താലോലം
18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ , നാഡീ രോഗങ്ങൾ , സെറിബ്രൽ പാഴ്സി , ഓട്ടിസം , അസ്ഥിവൈകല്യങ്ങൾ എന്നിവയും എൻഡോസൾഫാൻ ബാധിതർക്കും ഡയാലിസിസ് , ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവിനായി ധനസഹായം നൽകുന്ന പദ്ധതി
സ്നേഹ സാന്ത്വനം
എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി
വഴികാട്ടി
യാത്രക്കിടെ അപകടത്തിൽ പെടുന്നവർക്കും മറ്റു ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവർക്കും പ്രഥമ ശുശ്രൂഷ നൽകി വൈദ്യസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
അശ്വമേധം പദ്ധതി
കേരളസാമൂഹ്യ മിഷന്റെ നേതൃത്വത്തിൽ കുഷ്ഠരോഗം ബാധിച്ചവർക്കായുള്ള ഗൃഹ സന്ദർശനരോഗനിർണയ പദ്ധതി
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം - 2008