ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര ?
Read Explanation:
ഭൂഗുരുത്വാകർഷണ ബലം:
- ഒരു വസ്തുവിന് ഭൂഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണമാണ് ഭൂഗുരുത്വ ത്വരണം (g) (Acceleration due to gravity).
- ഒരു വസ്തുവിനുമേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴാണ്.
- ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്.
- ഭൂമിയുടെ ഉള്ളിലേക്ക് പോകുംതോറും ഗുരുത്വാകർഷണ ബലം കുറയും
- ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുംതോറും ഗുരുത്വാകർഷണ ബലം കുറയും