Question:

Zero Budget Natural Farming (ZBNF ) എന്താണ്?

Aകാർഷിക ഗവേഷണ സ്ഥാപനം

Bകർഷകർക്ക് നൽകുന്ന ബിരുദം

Cകൃഷി രീതി

Dഉല്പാദന ശേഷിയുള്ള നെൽവിത്ത്

Answer:

C. കൃഷി രീതി

Explanation:

 ZBNF(Zero Budget Natural Farming )

  • ZBNF എന്നത് സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് എന്ന കൃഷി രീതിയെ സൂചിപ്പിക്കുന്നു,
  • ഇത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക മേഖലയിലെ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന ഒരു കാർഷിക സാങ്കേതിക വിദ്യയാണ്.
  • ഇതിനൊപ്പം കൃഷിച്ചെലവ് കുറയ്ക്കുന്നതിനും പരിഗണന നൽകുന്നു 
  • ZBNF രീതി വികസിപ്പിച്ചെടുത്തത് ഒരു ഇന്ത്യൻ കർഷകനും തത്ത്വചിന്തകനുമായ സുഭാഷ് പലേക്കർ ആണ്.
  • ഇത് ഇന്ത്യയിലെ പോലെ  മറ്റ് രാജ്യങ്ങളിലും പ്രചാരം നേടി.
  • രാസവളങ്ങളോ കീടനാശിനികളോ കളനാശിനികളോ പോലുള്ള കെമിക്കൽ  ഇൻപുട്ടുകളെ ആശ്രയിക്കാതെ, പ്രകൃതിദത്തമായ രീതികൾ ഉപയോഗിക്കുന്നത് ZBNF സമീപനത്തിൽ ഉൾപ്പെടുന്നു. 
  • പരിസ്ഥിതിയുമായി ഇണങ്ങിയുള്ള വിളകൾ കൃഷി ചെയ്യുന്നതിന് ഊന്നൽ നൽകുന്നു 
  • പരംപരാഗത് കൃഷി വികാസ് യോജന (PKVY) എന്ന പരിപാടിക്ക് കീഴിലാണ് ജൈവ കൃഷി പ്രോൽസാഹിപ്പിക്കുന്നത് 

ഇതിനായി ചുവടെ നൽകിയിരിക്കുന്ന ചില പ്രക്രിയകൾ ZBNF സമീപനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു :

  • ബീജാമൃത :ഗോമൂത്രവും മറ്റ് പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിച്ചുള്ള വിത്ത് സംസ്കരണം
  • അച്ചദാന /പുതയിടൽ :മണ്ണിന്റെ ഈർപ്പവും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുന്നതിന് ജൈവവസ്തുക്കൾ ഉപയോഗിച്ച് പുതയിടൽ. ജൈവ അവശിഷ്ടങ്ങൾ ,കാർഷിക അവശിഷ്ടങ്ങൾ മേൽമണ്ണിൽ ചേർക്കുന്നു 
  • ജീവാമൃത : ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള മിശ്രിതമാണിത് . ഇത് മണ്ണിനെ പോഷകങ്ങളാൽ സമ്പുഷ്ടമാക്കുകയും മണ്ണിരകളുടെയും സൂക്ഷ്മ ജീവികളുടെയും പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
  • മണ്ണിന്റെ ആരോഗ്യം നിലനിർത്താനും കീടങ്ങളും രോഗങ്ങളും പെരുകുന്നത് തടയാനും വിള ഭ്രമണം.
  • ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും മണ്ണിലെ പോഷക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇടവിള കൃഷി
  • വേപ്പെണ്ണ, വെളുത്തുള്ളി സത്ത് തുടങ്ങിയ പ്രകൃതിദത്ത കീട നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുക
  • മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനും ചെടികളുടെ വളർച്ചയ്ക്കും വേണ്ടി ചാണകവും ഗോമൂത്രവും പോലുള്ളവയുടെ ഉപയോഗം

  • കേരളം ,കർണ്ണാടക ,ഹിമാചൽപ്രദേശ് ,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഈ രീതി പിന്തുടരുന്നു 

 


Related Questions:

'കരയുന്ന മരം' എന്നറിയപ്പെടുന്ന മരമേതാണ്?

Which of the following statement/s not suits for Kharif crops?

i.Harvesting at the beginning of the monsoon

ii.Harvested in early summer.

iii.Paddy is a Kharif crop

iv.The growth of Kharif crops requires a lot of rain

താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിളയ്ക്ക് ഉദാഹരണമാണ്

Coorg honey dew is a variety of:

1977-ല്‍ ഗ്രീന്‍ബെല്‍റ്റ് മൂവ്മെന്‍റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ?