Question:

ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?

ANO2

BNO

CN2O3O

DN2O5

Answer:

B. NO

Explanation:

നൈട്രജൻ 

  • അറ്റോമിക നമ്പർ -
  • കണ്ടെത്തിയത് - ഡാനിയൽ റൂഥർഫോർഡ് 
  • അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് - 78 %
  • ധാന്യകത്തിൽ ഇല്ലാത്തതും മാംസ്യത്തിലെ പ്രധാന ഘടകവുമായ മൂലകം 
  • ജീവജാലങ്ങൾ നൈട്രേറ്റ്സ് രൂപത്തിലാണ് മണ്ണിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്നത് 
  • ഇടിമിന്നലുണ്ടാകുമ്പോൾ നൈട്രജൻ അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് ഉണ്ടാകുന്ന സംയുക്തം - നൈട്രിക് ഓക്സൈഡ് ( NO )
  • നൈട്രിക് ഓക്സൈഡ് കൂടുതൽ ഓക്സിജനുമായി സംയോജിച്ച് ഉണ്ടാകുന്ന സംയുക്തം - നൈട്രജൻ ഡൈ ഓക്സൈഡ് ( NO₂ )
  • നൈട്രജൻ ഡൈ ഓക്സൈഡ് ഓക്സിജന്റെ സാന്നിധ്യത്തിൽ മഴവെള്ളത്തിൽ ലയിച്ച് ഉണ്ടാകുന്ന സംയുക്തം - നൈട്രിക് ആസിഡ് (HNO₃ )
  • നൈട്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന പ്രകാശം - ചുവപ്പ് 
  • നൈട്രജൻ ദ്രാവകമായി മാറുന്ന താപനില - -196 °C / -321°F
  • നൈട്രജൻ ഖരമായി മാറുന്ന താപനില - -210 °C / -346 °F 

Related Questions:

40 ഗ്രാം മിഥെയ്ൻ പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രയായിരിക്കുമെന്ന് തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക

CH4 + 2O2 ----> CO2 + 2H2O

ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ ?

തിളക്കമില്ലാത്ത ധാതുവിന് ഉദാഹരണം?

ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

ലെഡ് ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?