Question:
പ്രണബ് മുഖർജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ് ?
A11-ാമത്
B12-ാമത്
C10-ാമത്ന,
D13-ാമത്
Answer:
D. 13-ാമത്
Explanation:
പ്രണബ് മുഖർജി
- 1935 ഡിസംബർ 11ന് പശ്ചിമബംഗാളിലെ, ബിർദും ജില്ലയിലെ, മിറാത്തി ഗ്രാമത്തിൽ ജനിച്ചു.
- 1969 ൽ മിഡ്നാപൂർ തെരഞ്ഞെടുപ്പിൽ, വി കെ കൃഷ്ണമേനോന്റെ പ്രചാരണ ചുമതലക്കാരനായാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
- ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതി.
- രാഷ്ട്രപതിയായ കാലഘട്ടം - 2012 ജൂലൈ 25 - 2017 ജൂലൈ 25
- പശ്ചിമ ബംഗാളിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.
- രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് കുമാർ മുഖർജിക്കെതിരെ മത്സരിച്ചത് : പി എ സാങ്മ.
- ധനകാര്യ മന്ത്രിയായും, പ്രതിരോധ മന്ത്രിയായും, പ്ലാനിങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും, പ്രവർത്തിച്ചിട്ടുണ്ട്.
- കേന്ദ്ര ധനകാര്യ മന്ത്രിയായി പ്രവർത്തിച്ച ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി. (ആദ്യ വ്യക്തി : ആർ വെങ്കിട്ടരാമൻ)
- “സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ” എന്നറിയപ്പെടുന്ന രാഷ്ട്രപതി.
- സോഷ്യൽ മീഡിയയായ ട്വിറ്ററിൽ അംഗത്വമെടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി.