സി.ഡി.കളിൽ കാണുന്ന മഴവില്ലിന് സമാനമായ വർണ്ണരാജിക്ക് കാരണമായ പ്രതിഭാസം?
Aഡിഫ്രാക്ഷൻ
Bഅപവർത്തനം
Cവിസരണം
Dഇൻറർഫറൻസ്
Answer:
A. ഡിഫ്രാക്ഷൻ
Read Explanation:
സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ, വ്യാപിക്കുകയോ ചെയ്യുന്നതാണ് ഡിഫ്രാക്ഷൻ .സി.ഡി.കളിൽ കാണുന്ന മഴവില്ലിന് സമാനമായ വർണ്ണരാജി സൂര്യനു ചുറ്റുമുള്ള വലയങ്ങൾ എന്നിവ ഡിഫ്രാക്ഷൻ ഫലങ്ങളാണ്.
സാന്ദ്രത വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മികൾ സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം.
മരീചിക എന്ന പ്രതിഭാസം അപവർത്തനത്തിൻറെ ഫലമാണ്