Question:
പല്ലവന്മാരുടെ തലസ്ഥാനം?
Aവാതാപി
Bകാഞ്ചി
Cമാല്‍ക്കേഡ്
Dവാറംഗല്‍
Answer:
B. കാഞ്ചി
Explanation:
പല്ലവന്മാർ
പല്ലവരാജാവംശം സ്ഥാപിച്ചത് സിംഹവിഷ്ണു
പല്ലവ രാജവംശത്തിന്റെ തലസ്ഥാനം കാഞ്ചിയായിരുന്നു
ആവണി സിംഹ എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവ രാജാവാണ് സിംഹവിഷ്ണു
ദ്രാവിഡ വാസ്തുവിദ്യയെ പ്രോത്സാഹകർ എന്നറിയപ്പെടുന്ന രാജവംശമാണ് പല്ലവ രാജവംശം
പല്ലവ ശിൽപ്പകല ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമാണ് ചെന്നൈക്കടുത്തുള്ള മഹാബലിപുരം
പല്ലവ രാജാക്കന്മാരിൽ ഏറ്റവും പ്രബലനും ശക്തനുമായ രാജാവാണ് നരസിംഹവർമൻ ഒന്നാമൻ
ഒറ്റ യുദ്ധത്തിലും തോറ്റിപ്പില്ലാത്ത പലവരാജാവാണ് നരസിംഹവർമ ഒന്നാമൻ
നരസിംഹവർമന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഹുയാൻ സാങ്