Question:
ലാറ്റിനമേരിക്കൻ കോളനികളിൽ സ്പെയിൻ നടപ്പിലാക്കിയ മെർക്കൻ്റിലിസ്റ്റ് നയങ്ങളുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
Aകോളനികളിൽ സാമ്പത്തിക വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുക
Bകൊളോണിയൽ ശക്തികൾക്കിടയിൽ സ്വതന്ത്ര വ്യാപാരവും മത്സരവും പ്രോത്സാഹിപ്പിക്കുക
Cകോളനികളിലെ വ്യാപാരം നിയന്ത്രിച്ചും, വിലപിടിപ്പുള്ള ലോഹങ്ങൾ ശേഖരിച്ചും സ്പെയിനിനെ സമ്പന്നമാക്കുക
Dകോളനികളിൽ ജനാധിപത്യ ഭരണ ഘടനകൾ സ്ഥാപിക്കുക
Answer:
C. കോളനികളിലെ വ്യാപാരം നിയന്ത്രിച്ചും, വിലപിടിപ്പുള്ള ലോഹങ്ങൾ ശേഖരിച്ചും സ്പെയിനിനെ സമ്പന്നമാക്കുക
Explanation:
മെർക്കൻ്റിലിസം
- കൊളോണിയൽ കാലഘട്ടത്തിൽ പ്രബലമായ ഒരു സാമ്പത്തിക സിദ്ധാന്തമായിരുന്നു മെർക്കൻ്റിലിസം
- സമ്പത്തിൻ്റെ ശേഖരണം, പ്രത്യേകിച്ച് സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും രൂപത്തിൽ നടത്തുക എന്നതായിരിക്കണം ഒരു രാജ്യത്തിന്റെ സാമ്പത്തിക നയമെന്ന് ഈ സിദ്ധാന്തം പ്രസ്താവിക്കുന്നു
- ഇതനുസരിച്ച് കോളനികളെ മാതൃരാജ്യത്തിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങളുടെ വിപുലീകരണ കേന്ദ്രമായി മാത്രം കണക്കാക്കപ്പെട്ടു.
- ലാറ്റിനമേരിക്കൻ പ്രദേശങ്ങൾ ഭരിക്കുവാൻ വന്ന സ്പെയിനിലെ വൈസ്രോയിമാർ മാതൃ രാജ്യത്തിന്റെ ലാഭവും നന്മയും ഉറപ്പുവരുത്തുന്ന ഒരു ഭരണമാണ് അവിടെ സ്ഥാപിച്ചത്.
- അതായത് സ്വർണ്ണം വെള്ളി എന്നീ അമൂല്യ ലോഹങ്ങളുടെ സംഭരണ സ്ഥാനമായും, സ്പാനിഷ് ചരക്കുകൾ വിറ്റഴിക്കാനുള്ള കമ്പോളമായി മാത്രമാണ് സ്പെയിൻ അതിന്റെ കോളനികളെ കരുതിയത്
- സ്പെയിനിൽ ഉണ്ടാക്കിവരുന്ന ഉപഭോഗ വസ്തുക്കൾ സ്വയം നിർമ്മിക്കുവാൻ കോളനി ജനതയെ അനുവദിച്ചിരുന്നില്ല.
- സ്പെയിനിനുമായല്ലാതെ മറ്റേതെങ്കിലും രാജ്യവുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടുവാനും ലാറ്റിൻ അമേരിക്കക്കാർക്ക് അവകാശം ഉണ്ടായിരുന്നില്ല