App Logo

No.1 PSC Learning App

1M+ Downloads

നാസിസത്തിൻ്റെ പ്രധാന ചിഹ്നം എന്തായിരുന്നു?

Aചുറ്റികയും അരിവാളും

Bകറുത്ത സൂര്യൻ

Cസ്വസ്തിക

Dമിന്നൽപ്പിണർ

Answer:

C. സ്വസ്തിക

Read Explanation:

നാസി സ്വസ്തിക 

  • വ്യത്യസ്ത സംസ്കാരങ്ങളിൽ വിവിധ അർത്ഥങ്ങളുള്ള ഒരു പുരാതന ചിഹ്നമായ സ്വസ്തികയെ ജർമ്മനിയിലെ നാസി പാർട്ടി ഇരുപതാം നൂറ്റാണ്ടിൽ അവരുടെ പ്രത്യയശാസ്ത്രത്തിൻ്റെ ചിഹ്നമായി മാറ്റി
  • ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത വൃത്തത്തിനുള്ളിൽ 45 ഡിഗ്രി ചരിവിലാണ് നാസി പാർട്ടിയുടെ കൊടിയിൽ ഈ ചിഹ്നം ഉണ്ടായിരുന്നത് 
  • നാസി പതാക, യൂണിഫോമുകൾ, കെട്ടിടങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയിലെല്ലാം ഈ ചിഹനം പ്രാധാന്യത്തോടെ നൽകപ്പെട്ടു 

നാസിസം 

  • ഇറ്റലിയിലെ ഫാസിസത്തിന്റെ ജർമ്മൻ പതിപ്പായിരുന്നു നാസിസം
  • അഡോൾഫ് ഹിറ്റ്ലറായിരുന്നു ഇതിന്റെ മുഖ്യ വക്താവ് 
  • 'ആര്യൻ' വംശത്തിൻ്റെ ശ്രേഷ്ഠതയിലുള്ള വിശ്വാസമായിരുന്നു നാസിസത്തിൻ്റെ കാതൽ,
  • ജർമൻവംശം വംശീയവിശുദ്ധിയിൽ ഏറ്റവും ഉന്നതമാണെന്നും മറ്റുള്ളവർ അവരെക്കാൾ താഴ്ന്നവരാണെന്നും നാസികൾ വിശ്വസിച്ചു.
  • നാസികൾ, യഹൂദന്മാരെ ആര്യൻ വംശത്തിന് ഭീഷണിയായി വീക്ഷിക്കുകയും ആത്യന്തികമായി അവരുടെ ഉന്മൂലനത്തിന് വേണ്ടി  വാദിക്കുകയും ചെയ്തു.
  • റൊമാനികൾ,സ്ലാവുകൾ, വികലാംഗരായ വ്യക്തികൾ, സ്വവർഗാനുരാഗികൾ തുടങ്ങിയ വിഭാഗങ്ങളും നാസികളുടെ പീഡനത്തിന് ഇരയായിരുന്നു

Related Questions:

" ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത് ഏത് വർഷം ?

When did the US drop the atomic bomb on Japanese city Hiroshima?

രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?

അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥാപരമായ രചനയായ "മെയിൻ കാംഫ് രചിക്കപ്പെട്ടത് എപ്പോഴാണ്?