Question:
ഇൽത്തുമിഷ് എന്ന പേരിൽ പ്രസിദ്ധനായ സുൽത്താന്റെ യഥാർത്ഥ പേര് ?
Aഷംസുദ്ദീൻ
Bഉലൂഖ് ഖാൻ
Cഅബ്ദുൽ ഖാസിം
Dഫക്രുദ്ദീൻ റാസി
Answer:
A. ഷംസുദ്ദീൻ
Explanation:
ഇൽത്തുമിഷ്
- കുത്തബ്ദീൻ ഐബക്കിന്റെ മുൻകാല അടിമയും, പിന്നീട് മരുമകനായും തീർന്ന വ്യക്തി.
- ആയതിനാൽ തന്നെ ഇദ്ദേഹത്തെ 'അടിമയുടെ അടിമ' എന്ന് വിശേഷിപ്പിക്കുന്നു.
- 'ഷംസുദ്ധീൻ ' എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്
- ഇൽതുമിഷിന്റെ ബുദ്ധിപാടവത്തിൽ മതിപ്പു തോന്നിയ ഖുത്ബുദ്ദീൻ ഐബക് അദ്ദേഹത്തെ ബദായൂനിലെ ഗവർണ്ണറാക്കുകയും, തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
- യജമാനന്റെ മകളെ വിവാഹം കഴിക്കുക വഴി 'അമീർ ഉൽ ഉംറ' എന്ന സ്ഥാനം ഇദ്ദേഹത്തിന് ലഭിക്കുകയും,അടിമ ജീവിതത്തിൽ നിന്ന് മോചിതനാവുകയും ചെയ്തു.
- കുത്തബ്ദീൻ ഐബക്കിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ആരംഷാ അധികാരത്തിൽ എത്തിയെങ്കിലും, ദുർബലനായ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ഇൽത്തുമിഷ് അധികാരം നേടി.
- ദില്ലിയിൽ വളരെ സങ്കീർണമായ ഒരു രാഷ്ട്രീയ അവസ്ഥയാണ് ഇൽത്തുമിഷ് അധികാരത്തിൽ എത്തുമ്പോൾ ഉണ്ടായിരുന്നത്.
- മുഹമ്മദ് ഗോറിയുടെ മരണത്തിനുശേഷം, സ്വതന്ത്രരായി അദ്ദേഹത്തിൻറെ അധികാര കേന്ദ്രങ്ങൾ ഭരിച്ചിരുന്ന അടിമ വംശങ്ങൾ തമ്മിലുണ്ടായ സ്വരച്ചേർച്ചയായിരുന്നു ഈ സങ്കീർണ്ണതയ്ക്ക് കാരണമായത്.
- ഗസ്‌നിയിൽ ഭരണം നടത്തിയിരുന്ന താജ് അൽ-ദിൻ യിൽഡയെ ഇൽത്തുമിഷ് തടവിലാക്കുകയും വധിക്കുകയും ചെയ്തു.
- സിന്ധ് കേന്ദ്രമാക്കി ഭരിച്ചുകൊണ്ടിരുന്ന നസീർ ഉദ് ദീനിനെ തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ഇൽത്തുമിഷിന് സാധിച്ചു.
- സ്വയം ബംഗാളിലെ സ്വതന്ത്ര ഭരണാധികാരിയായി പ്രഖ്യാപിക്കുകയും,ഇൽത്തുമിഷിന് എതിരെ കലാപം സൃഷ്ടിക്കുകയും ചെയ്ത ഖൽജി പ്രഭുവിനെയും ഇൽത്തുമിഷ് കീഴ്പ്പെടുത്തി.
- അങ്ങനെ വടക്കേ ഇന്ത്യയിലെ വിവിധ അടിമ വംശങ്ങളെ ഇൽത്തുമിഷ് ഏകോപിപ്പിച്ചു.
- ബാഗ്ദാദിലെ ഖലീഫയിൽ നിന്ന് ഒരു അധികാരപത്രം ലഭിച്ചതോടുകൂടി ഇൽത്തുമിഷ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ മുഴുവൻ സുൽത്താനായി പ്രഖ്യാപിക്കപ്പെട്ടു.
- 'സുൽത്താൻ ഇ അസം' എന്നാണ് ഈ ബഹുമതി അറിയപ്പെടുന്നത്.
- ഡൽഹി സുൽത്താനേറ്റിന്റെ ആസ്ഥാനം ലാഹോറിൽ നിന്ന് പൂർണമായി ഡൽഹിയായി മാറിയത് ഇൽത്തുമിഷിൻ്റെ കാലഘട്ടത്തിലാണ്.
- ഡൽഹി സുൽത്താനേറ്റിന്റെ യഥാർത്ഥ ശില്പി എന്നറിയപ്പെടുന്നതും ഇൽത്തുമിഷ് ആണ്.
- മുൾട്ടാൻ, ലാഹോർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയ ഡൽഹി സുൽത്താൻ : ഇൽത്തുമിഷ്.
- ഇൽത്തുമിഷിന്റെ രാജ സദസ്സിൽ ഉണ്ടായിരുന്ന 40 പ്രമാണിമാർ അടങ്ങുന്ന സംഘം അറിയപ്പെട്ടിരുന്നത് : ചഹൽഗാനി / ചാലിസ.
- 'ഭഗവദ് ദാസന്മാരുടെ സഹായി', 'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത് ഇൽത്തുമിഷിനെയാണ്.
- 1236ൽ ഇൽത്തുമിഷ് അന്തരിച്ചു.
- മെഹ്‌റൗളിയിലെ ഖുതുബ് സമുച്ചയത്തിലാണ് അദ്ദേഹത്തിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
- ദൈവഭൂമിയുടെ സംരക്ഷകൻ എന്നും, ഭഗവത് ദാസന്മാരുടെ സഹായി എന്നും ഇദ്ദേഹം അറിയപ്പെടുന്നു
- ഇൽത്തുമിഷിന് ശേഷം ഡൽഹിയിൽ അധികാരത്തിലേറിയത് അദ്ദേഹത്തിൻറെ മകളായ റസിയ സുൽത്താനെയാണ്