കേരളത്തിലെ ആദ്യ മന്ത്രിസഭ നിലംപതിക്കാനിടയായ കാരണം?
Aവിമോചന സമരം
Bകയ്യൂർ സമരം
Cമലബാര്‍ കലാപം
Dപുന്നപ്ര വയലാര്‍ സമരം
Answer:
A. വിമോചന സമരം
Read Explanation:
വിമോചനസമരം
കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം.
ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പരിഷ്‌കാരങ്ങളായ ഭൂപരിഷ്കരണ നിയമം, പുതിയ വിദ്യാഭ്യാസ നയം എന്നിവയെ പ്രതിപക്ഷ കക്ഷികളും, ജാതിമത സമുദായ സംഘടനകളും രൂക്ഷമായി എതിർത്തു.
സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും പ്രക്ഷോഭത്തിന് ആക്കം കൂട്ടി.
ഭാരത കേസരി മന്നത്ത് പത്മനാഭൻ ആയിരുന്നു വിമോചനസമരത്തിൻ്റെ നേതാവ്.
വിമോചനസമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ അദ്ദേഹം ജീവശിഖാജാഥ നയിച്ചു.
ക്രമസമാധാനനില തകർന്നു എന്ന് ഗവർണർ ബി.രാമകൃഷ്‌ണ റാവു കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് ഭരണഘടനയുടെ 356-ാം വകുപ്പു പ്രകാരം സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു.