Question:

ശാസ്ത്രരംഗത്ത് ഹോമി ജഹാംഗിര്‍ ഭാഭയുടെ പങ്ക് എന്തെല്ലാമായിരുന്നു?

  1. ശാസ്ത്ര വ്യവസായ ഗവേഷണ സമിതിയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി.

  2. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് നിലവിൽ വരുവാൻ മുഖ്യപങ്കുവഹിച്ചു

  3. ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയ൪മാന്‍.

A1, 2 എന്നിവ

Bഇവയൊന്നുമല്ല

Cഇവയെല്ലാം

D2 മാത്രം

Answer:

C. ഇവയെല്ലാം

Explanation:

ഹോമി ജഹാംഗീർ ഭാഭാ

  • ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ്
  • ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ
  • ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം - 1948
  • ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ സ്ഥാപക ഡയറക്ടർ (1945)

  • 1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്ത വ്യക്തി.
  • 1951-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി.
  • 1954-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

  • 1955-ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ജനീവയിൽ നടന്ന ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 
  • 1966-ൽ യൂറോപ്പിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.

ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ

  • ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
  • 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്
  • 1957-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്  സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചത്
  • 1966-ൽ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
  • ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ആണവ ഗവേഷണ കേന്ദ്രം ആണിത് 
  • ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് - ട്രോംബെ

Related Questions:

ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ സ്ഥാപിതമായത് ഏത് വർഷമാണ് ?

രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?

ഭാരത് ബയോടെക്കിന്റെ ആസ്ഥാനം എവിടെ ?

സയൻറിഫിക് പോളിസി റസല്യൂഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ഇന്ത്യയിൽ ശാസ്ത്ര സംരംഭങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയ്ക്കും രൂപം കുറിച്ചത് സയൻറിഫിക് പോളിസി റെസല്യൂഷനാണ്.

2.രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ശാസ്ത്രാവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതും സയൻറിഫിക്  പോളിസി റസല്യൂഷൻന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?