Question:

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രധാന കാരണങ്ങളിൽ പെട്ടത് ഏതെല്ലാം ?

1) നാട്ടുരാജ്യങ്ങളെ നേരിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത് 

2) 1850 ലെ റിലീജിയസ് ഡിസെബിലിറ്റീസ് നിയമം 

3) തദ്ദേശീയ ജനതയുടെ മത - ജാതി ആചാരങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഇടപെടൽ 

4) 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 

A1 & 3

B2 & 4

C3 & 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത് -1857ലെ വിപ്ലവം
  • ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

1857ലെ വിപ്ലവത്തിലേക്ക് നയിച്ച ബ്രിട്ടീഷ് നിയമങ്ങൾ

  • 1848 ലെ ദത്തവകാശ നിരോധന നിയമം
  • 1850 ലെ റിലീജിയസ് ഡിസബിലിറ്റീസ് നിയമം
  • 1854 ലെ പോസ്റ്റ് ഓഫീസ് നിയമം
  • 1856 ഹിന്ദു വിധവാ പുനർവിവാഹ നിയമം
  • 1856 ജനറൽ സർവീസ് എൻലിസ്റ്റ് മെൻറ് നിയമം

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുവാൻ ഉണ്ടായ പ്രധാന കാരണം - മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയതരം തിരകൾ നിറച്ച എൻഫീൽഡ് തോക്ക് (P53) ഉപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടൻമാരെ നിർബന്ധിച്ചു. 


Related Questions:

1857 ലെ വിപ്ലവം നടന്ന രാജസ്ഥാനിലെ പ്രധാന പ്രദേശം ?

'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്?

1857 ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ഏത് ?

1857 ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചതാര് ?

ഒന്നാം സ്വതന്ത്ര സമരത്തെ ആസ്പദമാക്കി ' അമൃതം തേടി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?