Question:

രാഷ്ട്രപതിക്ക് രാജ്യത്ത് അടിയന്തരാവസ്ഥ എപ്പോഴൊക്കെ പ്രഖ്യാപിക്കാം?

Aഭരണതന്ത്രം പരാജയപ്പെടുമ്പോള്‍

Bയുദ്ധഭീഷണിയോ യുദ്ധമോ ഉണ്ടാകുമ്പോള്‍

Cസാമ്പത്തിക അസ്ഥിരതയുണ്ടാകുമ്പോള്‍

Dമേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കുമ്പോള്‍

Answer:

D. മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കുമ്പോള്‍

Explanation:

  • ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ-സാമൂഹ്യക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിതമായി സംഭവിക്കുന്നതും അടിയന്തര പരിഹാരം ആവശ്യമായതുമായ സന്നിഗ്ധഘട്ടത്തിൽ ആ രാജ്യത്തെ ഭരണകൂടം രാജ്യത്തെ ഭരണഘടനയിലെ വകുപ്പുകളനുസരിച്ച് ഭരണസം‌വിധാനം താത്കാലികമായി റദ്ദുചെയ്ത്, പൗരരുടേയും ഭരണസം‌വിധാനത്തിന്റേയും അവകാശങ്ങളിൽ മാറ്റം വരുത്തി അപ്പോഴത്തെ പ്രത്യേക അവസ്ഥയെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതിനു അടിയന്തരാവസ്ഥ എന്നു പറയുന്നു.
  • മൂന്ന് തരം അടിയന്തരാവസ്ഥകളെ കുറിച്ചാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്നത്:

    1. ദേശീയ അടിയന്തരാവസ്ഥ

    2. സംസ്ഥാന അടിയന്തരാവസ്ഥ

    3. സാമ്പത്തിക അടിയന്തരാവസ്ഥ

  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ

    1. യുദ്ധം

     

     

    2. വിദേശ ആക്രമണം

    3. സായുധ വിപ്ലവം

  • സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമ്പോഴാണ്(ഭരണതന്ത്രം പരാജയപ്പെടുമ്പോള്‍)  

  • രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയ്ക്ക് ഭീഷണിയുണ്ടാകുന്ന അവസരത്തിലാണ് അനുഛേദം 360 അനുസരിച്ച് രാഷ്ട്രപതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 

Related Questions:

രാഷ്‌ട്രപതിയുടെ ഭരണ കാലാവധി എത്ര ?

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?

Who among the following did not serve as the Vice-President before becoming President of India ?

The President of India can be removed from office by:

സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് ?