Question:

ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?

A1948 ഓഗസ്റ്റ് 22

B1948 ജൂലൈ 22

C1947 ഓഗസ്റ്റ് 22

D1947 ജൂലൈ 22

Answer:

D. 1947 ജൂലൈ 22

Explanation:

1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി.


Related Questions:

ഇന്ത്യൻ ഭരണഘടനാനിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

a. മഹാത്മാഗാന്ധി, മുഹമ്മദലിജിന്ന എന്നിവർ നിർമ്മാണ സമിതിയിലെ അംഗങ്ങൾ ആയിരുന്നു.

b. H. C. മുഖർജി നി.ർമ്മാണ സഭയുടെ വൈസ് പ്രസിഡൻറ് ആയിരുന്നു.

c. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യസമ്മേളനം മുസ്ലിംലീഗ് ബഹിഷ്ക്കരിച്ചു.

d. ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് 1950 ജനുവരി 24-ന് ആയിരുന്നു.

ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?

ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?

ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്‌സ്മാൻ ആരായിരുന്നു ?

1946 ലെ ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ആകെ അംഗങ്ങള്‍ എത്രയായിരുന്നു?