കേരളത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത് എന്ന് ?
A2011 നവംബർ 21
B2003 ഓഗസ്റ്റ് 4
C2020 ഏപ്രിൽ 5
D2010 ഡിസംബർ 19
Answer:
A. 2011 നവംബർ 21
Read Explanation:
ഭരണഘടനയുടെ 340 അനുച്ഛേദപ്രകാരവും മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ അടിസ്ഥാനത്തിലും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരുടെ ക്ഷേമത്തിനായി കേരളത്തിൽ 1999 ഇൽ വകുപ്പ് രൂപീകരിച്ച ഉത്തരവായെങ്കിലും അത് യാഥാർഥ്യമായത് 2011 ലാണ്
2011 നവംബർ 21ന് വകുപ്പ് പ്രവർത്തനം ആരംഭിച്ചു
2012 ഫെബ്രുവരിയിൽ സെക്രട്ടറിയേറ്റിൽ പിന്നോക്ക വിഭാഗ വികസനത്തിന് പ്രത്യേക ഭരണ വകുപ്പ് രൂപീകരിച്ചു
സംസ്ഥാനത്തെ 83 പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു