App Logo

No.1 PSC Learning App

1M+ Downloads

കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് നിലവിൽ വന്നതെന്ന് ?

A07 ഫെബ്രുവരി 2022

B08 ഫെബ്രുവരി 2022

C07 ജനുവരി 2022

D16 ജനുവരി 2022

Answer:

A. 07 ഫെബ്രുവരി 2022

Read Explanation:

• ലോകായുക്ത 1999 നിയമത്തിലെ 14-ആം വകുപ്പാണ് ഭേദഗതി ചെയ്തത് 14-ആം വകുപ്പ് ------------- 1999ലെ ലോകായുക്ത നിയമത്തിലെ 14–-ാം വകുപ്പ്‌ പ്രകാരം ഉത്തരവിട്ടാൽ ആരോപിതരെ ഉടൻ അധികാര സ്ഥാനത്തു നിന്ന് നീക്കണം. സ്ഥാനം രാജിവച്ച ശേഷമേ ഹൈക്കോടതിയിൽ ഭരണഘടന വകുപ്പ് 226 പ്രകാരം റിട്ട് ഹർജി നൽകാനാവൂ. മാറ്റംവരുന്ന നാല് വ്യവസ്ഥകൾ ------------- 1️⃣ പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവരെ സ്ഥാനഭ്രഷ്ടരാക്കാനുള്ള വിധി സംസ്ഥാന സർക്കാരിന് തള്ളാനും കൊള്ളാനും അധികാരമുണ്ടാകും. ലോകായുക്ത വിധിയിന്മേൽ ഹിയറിങ് നടത്തി ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നിവർക്ക് തീരുമാനമെടുക്കാം. 2️⃣ ലോകായുക്തയായി വിരമിച്ച സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരെയേ നിയമിക്കാവൂ എന്നതിനുപകരം വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കാം. 3️⃣ ലോകായുക്തയിലെ ന്യായാധിപന്മാരുടെ പരമാവധി പ്രായപരിധി 70 വയസ്സായി നിജപ്പെടുത്തി. 4️⃣ ലോകായുക്ത അവധിയിലാകുകയോ ഒഴിവുവരുകയോ ചെയ്താൽ മുതിർന്ന ഉപലോകായുക്തയ്ക്ക് ചുമതല വഹിക്കാം. കേരള ലോകായുക്ത ------------- • ലോകായുക്ത നിയമം 1999 പ്രകാരം സ്ഥാപിതമായ സ്റ്റാറ്റൂറ്ററി സ്ഥാപനമാണ്. • വിരമിച്ച സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിയെയും ലോകായുക്തയായി നിയമിക്കാം • പരമാവധി പ്രായപരിധി - 70 വയസ്സ് / 5 വർഷം • ലോകായുക്ത അവധിയിൽ ആകുകയോ ഒഴിവ് വരികയോ ചെയ്താൽ മുതിർന്ന ഉപലോകായുക്തയ്ക്ക് ചുമതല വഹിക്കാം • കേരള ലോകായുക്ത നിലവിൽ വന്നത് -1998 നവംബർ 15


Related Questions:

താഴെ പറയുന്നവയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?

കേരളത്തിൽ നെല്ല് ഉൽപാദനക്ഷമതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?

ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?

പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?

കേരളത്തിൽ ജൈനമതക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?