Question:

വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന് ?

A2004 ജൂൺ 4

B2005 ഒക്ടോബർ 12

C2006 ഒക്ടോബർ 20

D2010 ജൂൺ 16

Answer:

B. 2005 ഒക്ടോബർ 12

Explanation:

  • ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 (Right to Information Act 2005)

  • 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌.

  • ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.

  • നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

  • വിവരാവകാശത്തിന് മുൻഗാമി എന്നറിയപ്പെടുന്നത് 2002 ലെ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ്.

  • ഒരു സംസ്ഥാനത്തിൽ ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് തമിഴ്നാട്ടിൽ 1997ൽ.

  • കിസാൻ മസ്ദൂർ ശക്തി sadan ആണ് വിവരാവകാശ കമ്മീഷൻ വരാൻ വേണ്ടി പ്രവർത്തിച്ച സംഘടന.

  • ചെയർമാൻ അടക്കം 11 അംഗങ്ങൾ.

  • കാലാവധി-മൂന്ന് വര്ഷം അല്ലെങ്കിൽ 65 വയസ്

  • വിവരാവകാശ കമ്മീഷൻ ഒരു അപേക്ഷ കൊടുത്താൽ മറുപടി കിട്ടിയില്ലെങ്കിൽ 250 മുതൽ 25,000 രൂപ പെനാൽറ്റി കൊടുക്കണം.

  • ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി കൊടുക്കണം. ഇൻഫർമേഷൻ അസിസ്റ്റൻറ് 35 ദിവസത്തിനുള്ളിൽ മറുപടി നൽകണം.

  • ജീവനും സ്വപ്ന മറുപടി 48 മണിക്കൂറിനുള്ളിൽ നൽകണം.

  • ലോകത്ത് ആദ്യ വിവരാവകാശ കമ്മീഷൻ വന്നത്- സ്വീഡൻ.

  • പൊതു താല്പര്യങ്ങൾക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏർപ്പെടുത്തുക, ഭരണകാര്യങ്ങളിൽ, സുതാര്യതയും സർക്കാർ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക.

  • പൊതു താല്പര്യങ്ങൾക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏർപ്പെടുത്തുക, ഭരണകാര്യങ്ങളിൽ, സുതാര്യതയും സർക്കാർ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക.

  • ഭാരതത്തിന്റെ പരമാധികാരത്തേയോ, ഐക്യത്തേയോ, സുരക്ഷയേയോ, ശാസ്ത്ര, സാമ്പത്തിക, തന്ത്രപരമായ താത്പര്യങ്ങളേയോ, ഇതരരാജ്യങ്ങളുമായുള്ള ബന്ധത്തേയോ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളും, നിയമപരമായി ഒരു കുറ്റം ആയിത്തീരാൻ പ്രേരകമാവുന്നകാര്യങ്ങളും. കോടതികളോ, ട്രൈബ്യൂണലുകളോ, പ്രസിദ്ധീകരിക്കരുതെന്നു വിലക്കിയിട്ടുള്ളവ അല്ലെങ്കിൽ കോടതി അല‍ക്ഷ്യമാകാവുന്ന വിവരങ്ങൾ.

  • കേന്ദ്ര-സംസ്ഥാന നിയമസഭകളുടെ വിശേഷാവകാശങ്ങളെ ബാധിക്കുന്നവ. വെളിപ്പെടുത്തപ്പെട്ടാൽ ഒരു മൂന്നാം കക്ഷിയുടെ മത്സരശേഷിയെ ഹനിക്കുന്ന വാണിജ്യരഹസ്യങ്ങളും ബൗദ്ധികസ്വത്തും; അല്ലെങ്കിൽ അവ പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമുണ്ടായിരിക്കണം.

  • പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമില്ലാത്തതും ഫിഡൂഷിയറി (Fiduciary - മറ്റൊരാൾക്കായി, അയാളുടെ സ്വത്തോ, അധികാരമോ നിയപരമായി കൈവശം വയ്ക്കുന്നയാൾ") ബന്ധങ്ങളിൽ നിന്ന് ലഭിച്ച അയാളെക്കുറിച്ചുള്ള വിവരങ്ങൾ.

  • വിദേശ സർക്കാരുകളിൽ നിന്നു ലഭിച്ച രഹസ്യവിവരങ്ങൾ ഒരാളുടെ ജീവനോ, ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്നതും, വിവരത്തിന്റെ പ്രഭവം വെളിപ്പെടുത്തുന്നതും, നിയമപാലനത്തിനോ സുരക്ഷക്കോ ആയി നൽകിയതും ആയ രഹസ്യ വിവരങ്ങൾ. കുറ്റവാളികൾക്കെതിരെയുള്ള അന്യോഷണ പ്രക്രിയയെയോ അറസ്റ്റിനെയോ കുറ്റവിചാരണയേയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ. പൊതുതാത്പര്യങ്ങളുമായി ബന്ധമില്ലാത്തതും, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യ ഇടപെടലുണ്ടാക്കുന്നതുമായ കാര്യങ്ങൾ.

  • പകർപ്പവകാശം ലംഘിച്ചേക്കാവുന്ന വിവരങ്ങൾ വിലക്കപ്പെട്ട വിവരങ്ങളിൽ നിന്നു വേർപെടുത്താവുന്ന വിവരാംശങ്ങൾ


Related Questions:

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

ധനബില്ല് എത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്?

കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ആദ്യ മന്ത്രി ആര്?

ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ?

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്തിരുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഏത്?